അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കൾ, ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്: രാഹുൽ ഗാന്ധി

0

അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കളാണെന്നും ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നും താൻ ഹിന്ദുവാണെങ്കിലും ഹിന്ദുത്വവാദി അല്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റത്തിനെതിരെ രാജസ്ഥാനിൽ കോൺഗ്രസ് നടത്തിയ മഹാറാലിയാണ് പരാമർശം. ”മഹാത്മാ ഗാന്ധി ഹിന്ദുവും ഗോഡ്‌സേ ഹിന്ദുത്വ വാദിയുമാണ്. ഹിന്ദു സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി. ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥ’ എന്നാണ്. എന്നാൽ ഹിന്ദുത്വ വാദിയായ ഗോഡ്‌സേ ഗാന്ധിജിയുടെ ശിരസ്സിൽ മൂന്നു വെടിയുണ്ടകൾ പായിച്ചു. ഹിന്ദുത്വവാദിക്ക് അധികാരം മതി, സത്താഗ്രഹ് – അധികാരത്തിനായുള്ള അന്വേഷണമാണ് അവരുടെ വഴി. അതിന് വേണ്ടി അവരെന്തും ചെയ്യും.” രാഹുൽ പറഞ്ഞു.

You might also like