സര്‍ക്കാര്‍ ആശുപത്രിയില്‍ പകല്‍ക്കൊള്ള, റെസീപ്റ്റ് പോലുമില്ലാതെ വാങ്ങിയത് 25000 രൂപ…!; യുവതിയുടെ ഫേസ്ബുക് പോസ്റ്റിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
സർക്കാർ ആശുപത്രിയിൽ നടക്കുന്നത് പകൽക്കൊള്ളയെന്ന് ചൂണ്ടിക്കാട്ടി യുവതി എഴുതിയ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സിന്‍സി അനില്‍, മിത്ര എന്നിവര്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.