വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന പരാതി: മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന് സസ്പെന്‍ഷന്‍

0

മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന് സസ്പെന്‍ഷന്‍. ആലപ്പുഴയില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിലാണ് നടപടി. ഗണ്‍മാന്‍ അനീഷ്‌മോന് എതിരെയാണ് നടപടി. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അനീഷ് മോന്‍റെ പിതാവ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ അനീഷ് മോന്‍റെ പിതാവ് മരിച്ചു. പിന്നാലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തെന്നാണ് പരാതി.

You might also like