BLESSINGS OF PAIN | വേദന എന്ന അനുഗ്രഹം

0

BLESSINGS OF PAIN
കുഷ്ഠം ബാധിച്ചവരുടെ ഏറ്റവും വലിയ വെല്ലുവിളി എന്നത് അവരുടെ വേദനയെന്ന അനുഭവം നഷ്ടപ്പെടുന്നു എന്നതാണ്.
അവരുടെ ശരീര ഭാഗങ്ങൾക്ക് മുറിവ് പറ്റിയാലും ആ മുറിവിന്റെ വേദന അവർ അറിയുന്നില്ല.
അവരുടെ ശരീരത്തിന് നേരെ വരുന്ന അപകടങ്ങൾ വേദനയിലൂടെ അവർ ഗ്രഹിക്കുന്നില്ല.
വേദനയില്ലാത്ത ജീവിതം അവരുടെ അവയങ്ങളെ അവർക്കു നഷ്ടമാക്കുന്നു.
നാം പലപ്പോഴും ആഗ്രഹിക്കാറുണ്ട്, വേദയില്ലാത്ത ഒരു ജീവിതം ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ.
എപ്പോഴും ചിരിച്ചും, സന്തോഷിച്ചും, സൗഖ്യമായും ഉള്ള ജീവിതം ആരാണ് കൊതിക്കാത്തത്?
ഈ ഭൂമിയിൽ വേദനിയില്ലാത്ത മനഃസാക്ഷിയുമായി ജീവിക്കുന്നവർ അനേകമാണ്.
അവർ മുറിപ്പെട്ടാലോ, അവർ ആരെയെങ്കിലും മുറിപ്പെടുത്തിയാലോ അവർക്ക് അതൊരു പ്രശ്നമല്ല.
ആരോടും എന്ത് പറയാനും, ആരെയും വാക്കുകൾ കൊണ്ട് മുറിപ്പെടുത്തുവാനും ഒന്നും അവർക്ക് മടിയില്ല.
മറ്റുള്ളവരുടെ വേദന അവരുടെ മുൻഗണന അല്ല.
മനസ്സിന്റെ കുഷ്ഠം കഠിനമാകുമ്പോൾ മനുഷ്യൻ ദ്രവിച്ചു തുടങ്ങുന്നു.
അവന്റെ മനസ്സാക്ഷിയും പാപബോധവും കുറ്റബോധവും അവനു നഷ്ടപ്പെടുന്നു.
തൊട്ടാവാടിയെ പോലുള്ള മനുഷ്യരെ നാം കളിയാക്കാറുണ്ട്.
തൊട്ടാവാടിയെ തൊട്ടാൽ തന്നെ അത് പെട്ടെന്ന് കണ്ണടച്ച് ഉറങ്ങും. തൊട്ടാവാടി പെട്ടെന്ന് തന്നെ നാണിച്ചു ചുരുങ്ങി തന്നിലേക്കൊതുങ്ങും.
പക്ഷെ നമ്മുടെ ശരീരത്തിൽ മുറിവ് വന്നാൽ ആദ്യം കൈ നീട്ടുന്നത് തൊട്ടാവാടിയുടെ ഇലയിലാണ്.
പെട്ടെന്ന് വേദനയറിയുന്നവർ പെട്ടെന്ന് സൗഖ്യമാക്കുന്നവരാണ്.
Narrated by: Blessan Cherian

You might also like