നിർബന്ധിത മതപരിവർത്തനം നിരോധിയ്ക്കുന്ന ബിൽ ഇന്ന് കർണാടക നിയമസഭയിൽ ചർച്ചയ്ക്കെത്തും

0

നിർബന്ധിത മതപരിവർത്തനം നിരോധിയ്ക്കുന്ന കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ ഇന്ന് നിയമസഭയിൽ ചർച്ചയ്ക്കെത്തും. പ്രതിപക്ഷ എതിർപ്പിനെയും പ്രതിഷേധത്തെയും തുടർന്നാണ് ഇന്ന് ബില്ല് ചർച്ചയ്ക്കെടുക്കാൻ സ്പീക്കർ വിശ്വേശര കെഗേരി നിർദ്ദേശം നൽകിയത്. ബില്ല് കീറിയെറിയുമെന്നാണ് കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ അറിയിച്ചത്. അതുകൊണ്ടുതന്നെ സഭ ഇന്ന് പ്രക്ഷുബ്ധമാകും. ജെഡിഎസും ബില്ലിനെ എതിർക്കും. എന്നാൽ ബിജെപിയ്ക്ക് ഭൂരിപക്ഷമുള്ള നിയമസഭയിൽ ബില്ല് പാസാകും. അതേസമയം, ഒരു സീറ്റിന്റെ ഭൂരിപക്ഷം കുറവുള്ള നിയമനിർമാണ കൗൺസിലിൽ ജെഡിഎസ് സഹായത്തോടെ മാത്രമെ ബില്ല് പാസാക്കിയെടുക്കാൻ പറ്റു. നിലവിൽ കൗൺസിലിൽ സഹകരിച്ചു പോകുന്നതിനാൽ ജെഡിഎസ് സഹായിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്ക് ഉള്ളത്. ബില്ലിന് എതിരെ ഇന്ന് രാവിലെ 11.30 ന് സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരു നഗരത്തിൽ റാലി നടക്കും

You might also like