പിടിവീഴും…! ഗുണ്ടാ ആക്രമണങ്ങളിൽ കർശന നടപടി; 220 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

0

തലസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളിൽ കർശന നടപടിയുമായി പൊലീസ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന തെരച്ചിലില്‍ 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റെയ്ഞ്ചിൽ മാത്രം 1200 റെയ്ഡുകളാണ് പൊലീസ് നടത്തിയത്. വാറന്‍റ് പുറപ്പെടുവിച്ച കേസുകളിലെ 403 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി തലസ്ഥാനത്തുണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

You might also like