ഗവർണർ – സർക്കാർ പോരിലേക്ക് രാഷ്ട്രപതിയും, ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ വിവാദം കത്തിക്കയറുന്നു

0

തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ രാഷ്ട്രപതിയുടെ പേര് കൂടിയെത്തിയതോടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായി. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. രാജ്യത്തിന്‍റെ അന്തസിനെ ബാധിക്കുന്ന ചിലത് നടന്നുവെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത പ്രതിപക്ഷം എന്താണ് സംഭവിച്ചതെന്ന ചോദ്യമുന്നയിക്കുമ്പോള്‍ സ്വാഭാവികമായും മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിയിലേക്കെത്തുകയാണ്.

You might also like