33 വര്‍ഷങ്ങള്‍ക്കു ശേഷം ഒരമ്മയും മകനും കണ്ടുമുട്ടിയപ്പോള്‍; ഹൃദയം തൊടുന്ന രംഗം
വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരെ കാണുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെയാണല്ലേ..അപ്പോള്‍ കാണാതായ മകനെ കാലങ്ങള്‍ക്ക് ശേഷം ഒരമ്മ കണ്ടുമുട്ടിയാലോ? അതില്‍പരം മനോഹരമായ മുഹൂര്‍ത്തം ഈ ഭൂമിയില്‍ വേറെയില്ല. അത്തരമൊരു സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ജനങ്ങള്‍. സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ഈ അമ്മയുടെയും മകന്‍റെയും. 37കാരനായ ലി ജിംഗ്വായെ നാലാം വയസിലാണ് ഗ്രാമത്തില്‍ നിന്നും കാണാതാകുന്നത്. ഗ്രാമത്തിലെത്തിയ ഒരു അജ്ഞാതന്‍ കളിപ്പാട്ടം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ലിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ലിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ കുടുംബം നടത്തിയെങ്കിലും അത് വിഫലമാകുകയായിരുന്നു. 24 വർഷങ്ങൾക്ക് ശേഷം സ്വന്തം മകനെ കണ്ടെത്തിയ പിതാവിനെപ്പറ്റിയുള്ള ഒരു വാർത്തയാണ് സ്വന്തം കുടുംബത്തെ കണ്ടെത്താൻ ലീയ്ക്ക് പ്രചോദനമായത്.