പൊതുജനങ്ങൾക്ക് പരാതി നേരിട്ടറിയിക്കാൻ തെര. കമ്മീഷന്‍റെ ആപ്പ്; സി-വിജിലിൽ 100 മിനിറ്റിൽ പരിഹാരം
ദില്ലി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതി നേരിട്ട് അറിയാക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുകയാണ് കമ്മീഷൻ. ഇതിനായി സി -വിജിൽ എന്ന പേരിൽ ആപ്ലിക്കേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഈ ആപ്പിലൂടെ പരാതികൾക്ക് 100 മിനിറ്റിൽ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. തെരഞ്ഞെടുപ്പിനിടെയുണ്ടാകുന്ന ചട്ടലംഘനങ്ങളടക്കമുള്ള പരാതികളുണ്ടെങ്കിൽ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാനാകും. ഫോട്ടോ കൂടി പരാതികൾക്കൊപ്പം ഉൾപ്പെടുത്താനുള്ള സംവിധാനവും സി വിജിലിൽ ഉണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. ഉത്തർപ്രദേശടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനിടയിലായിരുന്നു ആപ്പും പുറത്തിറക്കിയത്.