‘ഇത്തവണ തന്നെ ആ ഒന്നാം സ്ഥാനം ഇന്ത്യ തിരിച്ചുപിടിക്കും’; കേന്ദ്രത്തിന്റെ കണക്കിൽ പ്രതീക്ഷ

0

ദില്ലി: ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന അഭിമാന പദത്തിലേക്ക് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം തന്നെ തിരിച്ചെത്തുമെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ പറയുന്നു. ഇത്തവണ 9.2 ശതമാനം വളർച്ചയാണ് ജിഡിപിയിൽ (GDP) പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം റിസർവ് ബാങ്ക് (Reserve Bank) കണക്കാക്കിയത് നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യം 9.5 ശതമാനം വളർച്ച നേടുമെന്നായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തിന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ടത്. 7.3 ശതമാനത്തോളം പുറകോട്ട് പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ച് വരുന്നതാണ് ഇത്തവണത്തെ കാഴ്ച. ഒരു പാദവാർഷികം ഇനിയും ബാക്കിയുണ്ടെന്നിരിക്കെ കൊവിഡ് വ്യാപനത്തിലുണ്ടായ വർധന ആശങ്ക വിതയ്ക്കുന്നുണ്ട്. എങ്കിലും ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് രാജ്യം.

You might also like