സൗദിയിൽ 5300 പേർക്ക് കോവിഡ്; ഒമിക്രോൺ രോഗബാധയും വർധിച്ചു
സൗദിയിൽ 5300ൽ അധികം പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചുവെന്നും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഇരുനൂറിന് മുകളിലെത്തിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32,000 ത്തിൽ അധികം പേർ ചികിത്സയിലാണെന്നും വ്യക്തമാക്കി. സൗദിയിൽ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത് 2020 മാർച്ച് രണ്ടിനാണ്. അതിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകൾ അയ്യായിരത്തിന് മുകളിലെത്തുന്നത്