ചില കോവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും
കോവിഡ് ബാധിതര്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്ന ഐസൊലേഷന്‍ കാലാവധി ഏഴ് ദിവസമായി കുറച്ചിരുന്നു. യുകെ പോലുള്ള ചില രാജ്യങ്ങളില്‍ ഇത് അഞ്ച് ദിവസമാണ്. എന്നാല്‍ കോവിഡ് ബാധിതരായ ചില രോഗികള്‍ക്ക് 10 ദിവസം കഴിഞ്ഞാലും മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ത്താന്‍ കഴിയുമെന്ന് യുകെയിലെ എക്സെറ്റര്‍ സര്‍വകലാശാല നടത്തിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നു.