ബഹ്‌റൈനില്‍ തെരുവുകളിൽനിന്ന് മഴവെള്ളം നീക്കി

0

ബഹ്‌റൈനില്‍ വെള്ളം കയറിയ തെരുവുകളിൽനിന്ന് മഴവെള്ളം പമ്പ് ചെയ്യാൻ തൊഴിൽ, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം ടാങ്കറുകൾ അയച്ചു. കനത്ത മഴയെത്തുടര്‍ന്ന് സഹായമാവശ്യപ്പെട്ടുള്ള 479 ഓളം ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്തതായി സിവിൽ ഡിഫൻസ് ട്രാഫിക് ആൻഡ് ഓപറേഷൻസ് വിഭാഗം അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ മലിനജല ജോലികൾക്കായി 80001810 എന്ന നമ്പറിലും സിവിൽ ഡിഫൻസിന് 17239300 എന്ന നമ്പറിലും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിക്ക് 17515555 എന്ന നമ്പറിലും വിളിക്കാം.

You might also like