ഷേവിങ്ങും മൊബൈല്‍ ഫോണ്‍ മെയിന്റനന്‍സുമടക്കം 9 ഭക്ഷ്യേതര സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാനുള്ള അനുമതിയുമായി റിയാദ് മുനിസിപ്പാലിറ്റി
റിയാദ്: പ്രത്യേക മുനിസിപ്പല്‍ നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കുമനുസൃതമായി, തലസ്ഥാനത്തിനകത്ത് സഞ്ചരിക്കുന്ന 9 ഭക്ഷ്യേതര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുനിസിപ്പാലിറ്റിയുടെ അനുമതി. ഗുണഭോക്താക്കള്‍ക്ക് അവരുള്ള സ്ഥലത്തേക്ക് സേവനങ്ങള്‍ എത്തിച്ചു നല്‍കുന്ന തരത്തിലാണ് സംവിധാനം.