കോവിഡ് വ്യാപനം; കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിതി ഗുരുതരം
കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിതി ഗുരുതരം. 11 ഡോക്ടർമാർ ക്കും 13 വിദ്യാർഥികൾക്കും കോവിഡ് ബാധിച്ചു. ഇതോടെ രോഗ ബാധിതരായ മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം നൂറായി. ഇന്ന് മാത്രം 22 പേർക്ക് കൊവിഡ് വന്നു. കോഴിക്കോട് ജില്ലയിൽ 3386 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനാമാക്കി.