സൗദിയിൽ അതിശൈത്യം തുടരുന്നു; ഇന്നത്തെ താപനില മൈനസ് മൂന്ന്

0

സൗദിയിൽ അതിശൈത്യം തുടരുന്നു. രാജ്യത്തെ താപനില ഇന്ന് മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് കുറഞ്ഞു. നാളെ മുതൽ താപനിലയിൽ ക്രമേണ വർധനവ് രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ തണുപ്പിന് പുറമേ ശീതകാറ്റും മഞ്ഞുവീഴ്ചയും തുടരുകയാണ്. തരീഫിലാണ് രാജ്യത്ത് ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ്. ഖുറയ്യാത്ത്, റഫഹ ഭാഗങ്ങളിൽ മൈനസ് രണ്ട് ഡിഗ്രിയും, അറാർ, തബൂക്ക്, ഹഫർബാത്തിൻ പ്രദേശങ്ങൽ മൈനസ് ഒരു ഡിഗ്രിയും സക്കാകയിൽ പൂജ്യം ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.

You might also like