സാംസ്കാരിക മേഖലയിൽ ബഹ്റൈൻ – ഇന്ത്യ സഹകരണ സാധ്യത ചർച്ച ചെയ്തു
സാംസ്കാരിക മേഖലയിൽ ബഹ്റൈൻ – ഇന്ത്യ സഹകരണ സാധ്യത ചർച്ച ചെയ്തു. സാംസ്കാരിക മേഖലയിൽ ഇന്ത്യയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകൾ ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി ചെയർപേഴ്സൺ ശൈഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫ ആരാഞ്ഞു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. സാംസ്കാരിക രംഗത്ത് ഇന്ത്യയുടെ സംഭാവനകൾ വളരെ വലുതാണെന്നും അവ തമ്മിലുള്ള പാരസ്പര്യം കാലങ്ങളായി സൂക്ഷിച്ചു വരുന്നുണ്ടെന്നും അവർ പറഞ്ഞു.