ഒമിക്രോണിനെ ചെറുക്കാൻ വാക്സിൻ? ക്ലിനിക്കൽ സ്റ്റഡി ആരംഭിച്ച് മരുന്ന് കമ്പനികൾ
New Delhi: കോവിഡിനെ മാത്രമല്ല ഒമിക്രോണിനെയും ഫല പ്രദമായി നേരിടാനുള്ള ശ്രമത്തിലാണ് മരുന്നു കമ്പനികൾ. ഇതിൻറെ ഭാഗമായി ഒമിക്രോണിനെ കൂടി ചെറുക്കാൻ തക്ക വണ്ണം പ്രാപ്തിയുള്ള വാക്സിൻ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച് കഴിഞ്ഞു. ഫൈസർ, ബയോൺ ടെക്ക് തുടങ്ങിയ കമ്പനികളാണ് പഠനം ആരംഭിച്ചത്.
ആദ്യ ഘട്ടത്തിൽ 18 നും 55 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള മുതിർന്നവരിൽ ഒമിക്രോണിനെതിരെയുള്ള വാക്സിൻറെ സുരക്ഷ, പ്രവർത്തനം, പ്രതിരോധശേഷി എന്നിവ വിലയിരുത്തുന്നതിനായാണ് പഠനം. ഒമിക്‌റോണിനെ അഭിസംബോധന ചെയ്യുന്നതിനും പുതിയ വാക്‌സിനുകളുടെ സാധ്യത നിർണ്ണയിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പഠനമെന്ന് കമ്പനികൾ ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.