മുല്ലപ്പെരിയാർ ഡാം: പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ

0

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ. ഇതിനുള്ള സമയമായെന്ന് കേന്ദ്ര ജലകമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. മേൽനോട്ട സമിതി അണകെട്ട് സന്ദർശിച്ച് നടത്തിയ പരിശോധനകളിൽ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മീഷൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത തൽസ്ഥിതി റീപ്പോർട്ടിൽ ഉണ്ട്.

2010 – 2012 കാലയളവിലാണ് ഇതിന് മുമ്പ് അണക്കെട്ടിന്റെ സുരക്ഷ ശാസ്ത്രീയമായി പരിശോധിച്ചത്. ജലകമ്മീഷനും, കേന്ദ്ര സർക്കാരിന്റെ വിവിധ ഏജെൻസികളും, വിദഗ്ദ്ധരും അന്നത്തെ പരിശോധനയിൽ പങ്കെടുത്തിരുന്നു. അണകെട്ട് സുരക്ഷിതമാണെന്ന് അന്ന് കണ്ടെത്തിയിരുന്നതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇതിന് ശേഷം സമഗ്രമായ ശാസ്ത്രീയ പരിശോധനകൾ നടന്നിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി അണകെട്ട് സന്ദർശിക്കുമ്പോൾ നടത്തിയ പരിശോധനകൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. അണക്കെട്ട്

You might also like