യുഎഇയിലെ സ്‌കൂളുകൾ പൂർണതോതിൽ തുറക്കുന്നു

0

യുഎഇയിലെ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ദുബൈയിലെ സ്‌കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. അബൂദബിയിലെ സ്‌കൂളുകളിൽ തിങ്കളാഴ്ച മുതൽ ക്ലാസ് പഠനം സജീവമാകും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി മൂന്ന് മുതൽ ദുരന്തനിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് അയവ് വരുന്നത്. ദുബൈയിലെ സ്‌കൂളുകളിൽ കായികപഠനം, പഠനയാത്ര, കലാകായിക പരിപാടികൾ എന്നിവക്ക് അനുമതി നൽകുമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളും തുറക്കാൻ അനുവദിക്കും. സർവകലാശാലകൾ മുതൽ നഴ്‌സറികൾക്ക് വരെ ഇളവ് ബാധകമാണ്.

You might also like