പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേറെ; സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ നിയന്ത്രണം

0

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അരലക്ഷം കടന്നേക്കും . ടെസ്റ്റ് പോസിറ്റി നിരക്ക് അമ്പത് ശതമാനത്തിനടുത്താണ്. അതേസമയം നാളെ സംസ്ഥാനത്ത് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തും.  ഒരാഴ്ചത്തെ കണക്കെടുത്താല്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ രോഗികളായതായാണ് വിലയിരുത്തൽ. ഈ സാഹചര്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. മൂന്നാം തരംഗം തുടങ്ങിയ ഈ മാസത്തെ ആദ്യ ആഴ്ചയില്‍ നിന്ന് അവസാന ആഴ്ചയിലേക്ക് എത്തുമ്പോള്‍ രോഗവ്യാപന തോത് ഗണ്യമായി കുറഞ്ഞു. ഈ കണക്കുകള്‍ അടുത്ത മാസത്തോടെ മൂന്നാം തരംഗം അവസാനിക്കുമെന്ന സൂചന നല്‍കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

You might also like