സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ ഇടമുണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളം;നികുതി വിഹി‌തവും പ്രതീക്ഷ

0

തിരുവനന്തപുരം:രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും സിൽവർ ലൈൻ പദ്ധതിക്ക് (silver line project)കേന്ദ്ര ബജറ്റിൽ (central budget)ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം(keralam).മറ്റ് സംസ്ഥാനങ്ങളിലെ അതിവേഗ പദ്ധതികൾ പരിഗണിക്കുമ്പോൾ കേന്ദ്രത്തിന് കെ റെയിലിനെ തഴയാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.നികുതി വരുമാനം കുറയുമ്പോൾ കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം ഉറപ്പാക്കാൻ ബജറ്റിൽ എന്തുണ്ടാകും എന്നതും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ആകാംക്ഷയാണ്.സിൽവർ ലൈനിൽ കേന്ദ്രസർക്കാരിന്‍റെ മനസിലെന്ത് എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.പ്രധാനമന്ത്രിക്ക് നേരിട്ട് മുഖ്യമന്ത്രി കത്തയച്ചതിന് ശേഷവും പാളത്തിൽ പച്ചക്കൊടി തെളിഞ്ഞിട്ടില്ല.കേന്ദ്ര ബജറ്റിൽ കെ റെയിലിന് എന്ത് പരിഗണയുണ്ടാകും എന്നതാണ് ഇനി പ്രധാനം.നിർമ്മാണചെലവിന്‍റെ ഒരു വിഹിതം കേന്ദ്രം നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വാദം

You might also like