ഒരു രാജ്യം ഒരു രജിസ്ട്രേഷൻ; ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കും
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബിൽ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.1.5 ലക്ഷം പോസ്റ്റോഫീസുകളിൽ കോർ ബാങ്കിങ് പദ്ധതി നടപ്പാക്കും. ഇ പാസ്പോർട്ട് വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. 80 ലക്ഷം വീടുകൾ നിർമിച്ച് നൽകും. പിഎം ആവാസ് യോജന പദ്ധതി വഴിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുക. ഇതിനായി 48000 കോടി രൂപ നൽകുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.