കെ – റെയിൽ; സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി

0

കെ – റെയിൽ സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി. സർവെ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി  പരാമർശിച്ചു. സർവെ നടത്തുന്നതിൽ നിയമപരമായ തടസം ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവെ ആൻറ് ബൗണ്ടറി  ആക്ട് പ്രകാരം സർവെ നടത്താമെന്നും കോടതി പറഞ്ഞു. ഹർജിക്കാരുടെ ഭൂമിയിൽ സർവെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. സിൽവ‍ർ ലൈൻ പദ്ധതിയിൽ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി.

You might also like