മാർച്ച് 31 വരെ സമയം; നിർദ്ദേശം പാലിക്കാത്ത ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനം ലഭിക്കില്ല: എസ് ബി ഐ മുന്നറിയപ്പ്

0

മുംബൈ: കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ. പാൻ കാർഡും ആധാർ കാർഡും 2022 മാർച്ച് 31 ന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ ലഭിക്കില്ലെന്നാണ് അറിയിപ്പ്. തടസമില്ലാത്ത സേവനങ്ങൾക്കായി ഈ നിർദ്ദേശം പാലിക്കൂവെന്നാണ് ട്വിറ്റർ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയും ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും. അതുകഴിഞ്ഞാൽ പിന്നെ ബാങ്കിങ് ഇടപാടുകൾ നടത്താൻ തടസമുണ്ടാകും. എന്നാൽ കൊവിഡ് സാഹചര്യം കണക്കാക്കി ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം ബാങ്ക് നീട്ടിയിരുന്നു. 2021 സെപ്തംബർ മാസത്തിൽ അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് മാർച്ച് 31 വരെ നീട്ടിയത്.

You might also like