തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായേക്കാം
നവംബര്‍ നാലിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 15ശതമാനമാണ് വിലവര്‍ധിച്ചത്. എണ്ണവില ഇപ്പോഴത്തെ നിലവാരത്തില്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിലവര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. ചരക്കുനീക്കം ചെലവേറുന്നതോടെ വിലക്കയറ്റവും കുതിക്കും. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 94 ഡോളർ നിലവാരത്തിലെത്തിയതോടെയാണ് വിലവർധന ഉറപ്പായത്. അടുത്തമാസം നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ.