പൊലീസ് നവീകരണ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം; അഞ്ച് വർഷത്തേക്ക് 26,275 കോടി രൂപ

0

പൊലീസ് നവീകരണ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തേക്ക് 26,275 കോടി രൂപയാണ് കേന്ദ്രം അംഗീകരിച്ചത്. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ പൊലീസ് സേനയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം നൽകിയത്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനകളുടെ നവീകരണത്തിനും മെച്ചപ്പെടുത്തലിനും തുക ഉപയോഗിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന പൊലീസ് സേനകളുടെ നവീകരണത്തിന് 4,846 കോടി രൂപ വീതം നൽകുമെന്നും കേന്ദ്രം അറിയിച്ചു. വിഭവങ്ങളുടെ നവീകരണത്തിലൂടെ ശാസ്ത്രീയവും സമയ ബന്ധിതവുമായ അന്വേഷണം, സ്വതന്ത്രവും ഉയർന്ന നിലവാരമുള്ള ഫോറൻസിക് സയൻസ് സൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത. ഫോറൻസിക് കപ്പാസിറ്റികളുടെ നവീകരണത്തിന് വേണ്ടി കേന്ദ്രത്തിന്റെ പദ്ധതി പ്രകാരം 2,080.50 കോടി രൂപ സർക്കാർ അംഗീകരിച്ചു.

You might also like