എല്‍ഐസി ഐപിഒ: ഓഹരിയൊന്നിന് 1,693-2,692 രൂപ നിശ്ചയിച്ചേക്കും

0

മുംബൈ: പ്രാരംഭ ഓഹരി വില്പനയിലൂടെ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ അഞ്ചുശതമാനം ഓഹരികളാകും സർക്കാർ കൈമാറുക. ഓഹരിയൊന്നിന് 1,693-2,692 രൂപ നിലവാരത്തിാലകും വില നിശ്ചയിക്കുകയെന്നാണ് റിപ്പോർട്ടുകൾ. 50,000 കോടിക്കും ഒരു ലക്ഷം കോടിക്കുമിടയിലുള്ള തുകയാകും ഓഹരി വില്പനയിലൂടെ സർക്കാർ സമാഹരിക്കുക. ഇതുപ്രകാരം 31.62 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഓഫർ ഫോർ സെയിൽവഴിയാകും 100 ശതമാനം ഓഹരികളും കൈമാറുക. വില്പനയ്ക്കുവെയ്ക്കുന്ന മൊത്തം ഓഹരികളിൽ 10ശതമാനം പോളസി ഉടമകൾക്കായി നീക്കിവെയ്ക്കും. അഞ്ചുശതമാനം ജീവനക്കാർക്കും അനുവദിച്ചേക്കും. പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള കരടുരേഖ സെബിക്ക് സമർപ്പിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

You might also like