യുദ്ധ ഭീഷണിയ്ക്കിടെ പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി യുക്രൈനിലെ ക്രൈസ്തവര്‍
ലിവിവ്, യുക്രൈന്‍: റഷ്യ അയല്‍രാജ്യമായ യുക്രൈനെ ആക്രമിക്കുമെന്ന ആശങ്കകള്‍ ശക്തമായി കൊണ്ടിരിക്കുന്നതിനിടയില്‍ പ്രാര്‍ത്ഥനയും, ആരാധനയുമാകുന്ന തങ്ങളുടെ ശക്തമായ ആയുധം മുറുകെ പിടിച്ച് യുക്രൈനിലെ ക്രൈസ്തവര്‍. ജനങ്ങള്‍ ഭീതിയിലാണെന്നും, അതിനാല്‍ യേശുവിലേക്ക് തിരിയുവാന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമാണ് രാജ്യത്ത് സമാധാനം നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളൂവെന്നും ലിവിവിലെ ന്യൂ ജനറേഷന്‍ ചര്‍ച്ചിലെ കിസ്മെങ്കോ ദ്മിത്രോ സി.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രദേശവാസികള്‍ക്ക് പുറമേ, യുക്രൈനില്‍ താമസിക്കുന്ന വിദേശികളും യുക്രൈന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്.