രാജ്യത്ത് 27,409 പേർക്ക് കൊവിഡ്; വാക്‌സിൻ കവറേജ് 173.42 കോടി കവിഞ്ഞു

0

ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27,409 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 4,23,127 ആയി. ഇന്നലെ 12,29,536 പരിശോധനകളാണ് നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 75.30 കോടി ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,817 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,17,60,458 ആയി ഉയർന്നു. ഇന്നലെ 347 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്കും 2.23 ശതമാനമായി കുറഞ്ഞപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.63 ശതമാനമായി കുറഞ്ഞു.

You might also like