വേനലെത്തി; വൈറൽ പനിയ്‌ക്കെതിരെ മുൻകരുതൽ വേണം

0

കോവിഡിനു പുറമേ വേനൽകാല രോഗങ്ങളും ഇന്ന് പതിവായിക്കഴിഞ്ഞു. പകലിലെ കനത്ത ചൂടും രാത്രിയിലെ കൊടും തണുപ്പും രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. വൈറൽ പനിയാണ് ഇന്ന് എല്ലാവരേയും പ്രധാനമായി അലട്ടുന്ന പ്രശ്‌നം. പനിക്കു പുറമേ ജലദേഷവും ചർമരോഗങ്ങളും വേനൽകാലത്ത് വർധിക്കുന്നതായി കാണാം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പുവരുത്തലാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം. കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നത് രോഗങ്ങൾ പകരുന്നത് തടയാൻ സഹായിക്കുന്നു. എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുക. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. കട്ടികുറഞ്ഞതും അയവുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒരു പരിധിവരെ ചർമരോഗങ്ങൾ തടയുന്നു. ഇളം നിറത്തിലുള്ളതും കോട്ടൻ വസ്ത്രങ്ങളുമാണ് വേനൽകാലത്തേറ്റവും അഭികാമ്യം. വിട്ടുമാറാത്ത തുമ്മൽ ഒഴിവാക്കാൻ അലർജിയുള്ള കാര്യങ്ങൾ പരമാവധി ഒഴിവാക്കുന്നത് നല്ലതായിരിക്കും. വേനൽകാലത്തെ നേരിട്ടുള്ള വെയിൽ കൊള്ളാതിരിക്കുക.അതായത് രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യ താപമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കരിക്കിൻ വെള്ളം. ഉപ്പിട്ട നാരങ്ങ വെള്ളം എന്നിവ കഴിക്കുന്നത് നിർജലീകരണം തടയാനും ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർധിപ്പിക്കാനും കാരണമാവും.

You might also like