കേരളത്തിൽ 62 ലക്ഷത്തിലേറെ പേർക്ക് കോവിഡ് ബാധിച്ച് ഭേദമായി
കേരളത്തിൽ ഇതുവരെ 62,62,770 പേർക്ക് കോവിഡ് ബാധിച്ച് ഭേദമായി. ഇന്ന് 12,223 പേർക്ക് രോഗം സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂർ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂർ 444, പാലക്കാട് 438, മലപ്പുറം 419, കാസർകോട് 264 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,052 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,26,887 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5165 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 765 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 1,13,798 കോവിഡ് കേസുകളിൽ, 4.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.