പൊലീസ് സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാന്‍ പാഴാക്കിയത് 60കോടി; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി

0

പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ പൂർണപരാജയമാണെന്ന് ബോംബെ ഹൈക്കോടതി. സുപ്രീം കോടതിയുടെ ഉത്തരവ് സർക്കാർ കൈകാര്യം ചെയ്തത് പ്രഹസനമാണെന്നും ഇത് സുപ്രീം കോടതി ഉത്തരവിന്റെ പൂർണ്ണമായ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ 60 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ വർഷം ഏപ്രിലോടെ പ്രവൃത്തി പൂർത്തിയാകുമെന്നും മഹാരാഷ്ട്ര സർക്കാർ  നൽകിയ സത്യവാങ്മൂലത്തോട് പ്രതികരിക്കുകയായിരുന്നു ഹൈക്കോടതി.  സംസ്ഥാനത്തെ പകുതി പോലീസ് സ്റ്റേഷനുകളിൽ മാത്രമാണ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത്. ഇതിൽ പലതും പ്രവർത്തിക്കാതെന്താണെന്നും കോടതി ചോദിച്ചു.

You might also like