കൊവിഡ്: യുഎഇയില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു, പുതിയ കേസുകള്‍ ആയിരത്തില്‍ താഴെ

0

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ തുടരുന്നു. ഇന്ന് 725 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ – പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,391  പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,38,195 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,74,607 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  8,18,381 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,294 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 53,932 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.  

You might also like