ഒമാനില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

0

ഒമാനില്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തരവിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവവെന്ന് കണക്കുകള്‍. മസ്‌കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 66.7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മസ്‌കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍നിന്ന് പുറപ്പെട്ട വിമാങ്ങളുടെ എണ്ണത്തില്‍ 65.9 ശതമാനത്തിന്റെ വര്‍ധനവുമുണ്ട്. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2020ലെ ഇതേ കാലയളവുമായി നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തോടെ ആഭ്യന്തര വിമാനങ്ങളിലെ മൊത്തം യാത്രക്കാരുടെ എണ്ണം 100.8 ശതമാനമായാണ് വര്‍ധിച്ചിട്ടുള്ളത്.

You might also like