10 ദിവസത്തിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നത് 2.42 ലക്ഷം പേര്‍

0

ഈ മാസം 24 മുതല്‍ അടുത്ത മാസം അഞ്ച് വരെയുള്ള ദിവസങ്ങളില്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി 2.42 ലക്ഷം പേര്‍ യാത്ര ചെയ്യുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ 1.34 ലക്ഷം പേരാണ് കുവൈറ്റില്‍ നിന്ന് പുറത്തുപോകുന്നത്. 1.09 ലക്ഷം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് വരുമെന്നാണ് കണക്കുകള്‍. പത്തുദിവസത്തിനിടെ 2280 യാത്രാ വിമാനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കുവൈറ്റ് പൗരന്മാരുടെയും പ്രവാസികളുടെയും ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട കണക്കുകളാണിത്. ഇനിയുള്ള ദിവസങ്ങളിലും കൂടുതല്‍ ബുക്കിങ്ങുകള്‍ ഉണ്ടായേക്കാം. അതുകൂടി പരിഗണിക്കുമ്പോള്‍ 2.42 ലക്ഷം പേര്‍ യാത്ര ചെയ്യുമെന്ന കണക്കുകള്‍ വര്‍ദ്ധിച്ചേക്കാം.

You might also like