നയതന്ത്ര നീക്കം നടത്തി ഫ്രാന്‍സ്; പുടിനുമായി ഫോണില്‍ സംസാരിച്ചു
യുക്രൈനിലെ സാഹചര്യം അനുനിമിഷം വഷളാകുന്ന പശ്ചാത്തലത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര ചര്‍ച്ചകളുടെ സാധ്യത തേടി ഫ്രാന്‍സ്. സ്ഥിതിഗതികള്‍ മനസിലാക്കാനും യുദ്ധം ഒഴിവാക്കാനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചു. ഇമാനുവല്‍ മാക്രോണുമായി തുറന്ന സത്യസന്ധമായ സംഭാഷണം നടന്നുവെന്ന് ക്രെംലിന്‍ പ്രസ് സര്‍വീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കീവ് റെജിമിന് കീഴില്‍ കൂട്ടക്കൊലയുടെ ഭീഷണിയിലും അപമാനത്തിലും കഴിയുന്ന യുക്രൈന്‍ ജനതയെ സംരക്ഷിക്കാനാണ് താന്‍ ഇത്തരമൊരു സൈനിക നീക്കം പദ്ധതിയിട്ടത് എന്നതടക്കമുള്ള വാദങ്ങള്‍ പുടിന്‍ ഇമാനുവല്‍ മാക്രോിന് മുന്നില്‍ നിരത്തിയെന്നാണ് വിവരം. പുടിനുമായി നടന്ന ഫോണ്‍സംഭാഷണത്തിന്റെ വിവരങ്ങള്‍ മാക്രോണ്‍ അല്‍പ സമയത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.