റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നത് ലോകത്തിലെ പടുകൂറ്റന്‍ വിമാനം

0

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. യുക്രൈന്‍ നിര്‍മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ ഷെല്ലിംഗില്‍ തകര്‍ന്നത്. യുക്രൈന്‍ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കീവിന് സമീപമുണ്ടായ ആക്രമണത്തിലാണ് വിമാനം തകര്‍ക്കപ്പെട്ടത്. കീവിലെ ആന്റനോവ് എയര്‍ഫീല്‍ഡിലായിരുന്നു മ്രിയ ഉണ്ടായിരുന്നത്. ഇവിടെയാണ് റഷ്യയുടെ ആക്രമണമുണ്ടായത്. റഷ്യയ്ക്ക് തങ്ങളുടെ മ്രിയ ഇല്ലാതാക്കാന്‍ കഴിഞ്ഞു. എന്നാല്‍ തങ്ങളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായി യൂറോപ്യന്‍ രാഷ്ട്രം എന്ന സ്വപ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് കുലേബ ട്വിറ്ററില്‍ കുറിച്ചു.

You might also like