സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകൾ പോൾട്ടോവ സിറ്റിയിലേക്ക്
സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകൾ പോൾട്ടോവ സിറ്റിയിലേക്ക്. രക്ഷാദൗത്യം ഏകോപിപ്പിക്കാൻ യുക്രൈനിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥ സംഘം പോൾട്ടോവ സിറ്റിയിലെത്തിയിട്ടുണ്ട്. ഏത് നിമിഷവും പുറപ്പെടാൻ തയാറായിരിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. ഓരോ ബസിലും അൻപത് വിദ്യാർത്ഥികൾക്ക് പ്രവേശനമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഭക്ഷണമടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തും. (ukraine russia sumy evacuation) അതേസമയം, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 160 വിദ്യാർത്ഥികളെ കൂടി രാജ്യത്ത് എത്തിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനം പുലർച്ചെ ഡൽഹിയിലെത്തി. കീവിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗിനെ ഇന്ന് രാജ്യത്തെത്തിക്കും.