സൗദിയില്‍ പൊടിക്കാറ്റ് ശക്തം; മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യത
കാലാവസ്ഥയില്‍ ദൃശ്യമാകുന്ന മാറ്റം മാര്‍ച്ച് എട്ട് വരെ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ പൊടിക്കാറ്റ് ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ രണ്ട് ദിവസമായി പൊടിക്കാറ്റ് രൂക്ഷമാണ്. റിയാദ് നഗരത്തില്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. റിയാദ് എയര്‍ുപോര്‍ട്ടില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ചിത്രീകരിച്ച പൊടിപടലം പുതഞ്ഞ റിയാദ് നഗരത്തിന്റെ വിഡിയോ വൈറലാണ്. ജോര്‍ദാനില്‍നിന്നുയര്‍ന്ന പൊടിക്കാറ്റാണ് സൗദിയിലും പ്രത്യക്ഷപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വിഭാഗം വ്യക്തമാക്കി.