യുക്രൈനിലെ അധിനിവേശം; റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്സും
യുക്രൈന് അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്സ്. നെറ്റ് ഫ്ളിക്സ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ ദി വെറൈറ്റി യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈനില്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ് ഫ്ളിക്സ് റഷ്യയില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെയും സീരീസുകളുടെയും സംപ്രേക്ഷണം നേരത്തെ തടഞ്ഞിരുന്നു. ഇപ്പോള്‍ നെറ്റ് ഫ്ളിക്സിന്റെ സേവനം പൂര്‍ണമായും റദ്ദ് ചെയ്തിരിക്കുകയാണ്.