ഒരു രാജ്യം, ഒരു ഇലക്ഷൻ: പദ്ധതി നടപ്പാക്കാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

0

ഒരു രാജ്യം, ഒരു ഇലക്ഷൻ പദ്ധതി നടപ്പാക്കാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. രാജ്യത്ത് എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് മറുപടി നൽകുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. വാര്‍ത്താ ഏജൻസിയായ എഎൻഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാണെന്ന് കമ്മീഷണര്‍ സുശീൽ ചന്ദ്ര പറഞ്ഞു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിൽ വരുത്താൻ ഭരണഘടനയിൽ മാറ്റം വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന അനുസരിച്ചു തന്നെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്താം. മാറ്റത്തിൻ്റെ ഭാഗായി ഏതെങ്കിലും നിയമസഭയ്ക്ക് അഞ്ച് വര്‍ഷം തികയ്ക്കാൻ കഴിയാതെ വന്നാൽ ഇത് ഭരണഘടന വഴി പരിഹരിക്കാനോ അല്ലെങ്കിൽ പാര്‍ലമെന്‍റിൻ്റെ കാലാവധി നീട്ടിനൽകുന്നതോ ആവശ്യമായി വരുമെന്ന് അദ്ദേഹം അറിയിച്ചു.

You might also like