പലരാജ്യങ്ങളിലും ഇന്ധനവില 50% ഉയർന്നു, ഇന്ത്യയിൽ കൂടാത്തതിൽ സന്തോഷിക്കണമെന്ന് കേന്ദ്രം

0

ന്യൂഡൽഹി: പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് കുറയ്ക്കാത്തതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളെ വിമർശിച്ച് വീണ്ടും കേന്ദ്രം. കേരളവും മഹാരാഷ്ട്രയുമടക്കം ഒമ്പത് സംസ്ഥാനങ്ങൾ വാറ്റ് കുറച്ചില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി രാജ്യസഭയിൽ പറഞ്ഞു. പല രാജ്യങ്ങളിലും ഇന്ധനവില 50 ശതമാനത്തിന് മുകളിൽ ഉയർന്നു, ഇന്ത്യയിൽ വില മാറ്റമില്ലാതെ തുടരുകയാണ്. മാഹാമാരിയുടെ ഘട്ടത്തിൽ അഞ്ച് ശതമാനം മാത്രമാണ് രാജ്യത്ത് ഇന്ധന വില ഉയർത്തിയതെന്നും പെട്രോളിയം മന്ത്രി അവകാശപ്പെട്ടു. ഉപഭോക്താവ് നൽകുന്ന ഇന്ധന വില സ്ഥിരതയോടെ തുടരുന്നതിൽ എല്ലാവരും സന്തോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

You might also like