കെ- റെയിൽ വിരുദ്ധ പ്രതിഷേധം; സമര സമിതിയുടെ ജാഥ തുടരുന്നു
കെ റെയിലിനെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണത്തിലാണ് ജനകീയ സമര സമിതി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങൾക്കൊപ്പം വാഹന പ്രചരണ ജാഥയും സമരസമിതി തുടരുകയാണ്. ഈ മാസം ഒന്നിന് കാസർകോട് നിന്ന് ആരംഭിച്ച ജാഥ 24ന് തിരുവനന്തപുരത്ത് സമാപിക്കും. ‘ കെ റെയിൽ വേണ്ട കേരളം മതി ‘ എന്ന മുദ്രാവാക്യയമുയർത്തിയാണ് കെ റെയിൽ- സിൽവർ ലൈന് വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമര ജാഥ നടക്കുന്നത്. കെ റെയിൽ കടന്ന് പോകുന്ന എല്ലാ ജില്ലകളിലെയും പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന ജാഥ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണങ്ങളാണ് നടത്തുന്നത്. ലഘുലേഖ – പുസ്തകവിതരണങ്ങള്‌ക്കൊപ്പം സാംസ്‌കാരിക പരുപാടികളും സമര ജാഥയുടെ ഭാഗമാണ്.