വിദേശനാണയ ശേഖരം കാലി; സാമ്പത്തിക തകർച്ചയിൽ ലങ്ക; 100 കോടി ഡോളർ സഹായവുമായി ഇന്ത്യ

0

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ഭക്ഷണത്തിനും അവശ്യസാധനങ്ങൾക്കുമായി ശ്രീലങ്കയ്ക്കുള്ള നൂറ് കോടി ഡോളറിന്റെ അടിയന്തര സഹായം നൽകുന്ന കരാറിൽ ഒപ്പുവെക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രജപക്സെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. ക്ഷാമവും പണപ്പെരുപ്പവും കാരണം ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസകരമാണ് ഇന്ത്യയുടെ സഹായം. 2020-ൽ കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചതോടെയാണ് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത്. വിദേശനാണയ ശേഖരം കാലിയായതോടെയാണ് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഊർജപ്രതിസന്ധിയടക്കം വർദ്ധിച്ചതോടെ ജനങ്ങൾ തെരുവിലിറങ്ങുന്ന സ്ഥിതി വരെ ശ്രീലങ്കയിലുണ്ടായി. ഇതിനിടെയാണ് സഹായം തേടി ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രജപക്സെ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയത്.

You might also like