ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിൽ; ഔദ്യോഗിക പ്രഖ്യാപനമില്ലാതെ സന്ദർശനം
ന്യൂഡൽഹി: ഇന്ത്യയിൽ ചൈനീസ് വിദേശകാര്യമന്ത്രിയുടെ രഹസ്യസന്ദർശനം. ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഗാൽവൻ സംഘർഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഇന്ത്യ-ചൈന ഉന്നതതല യോഗമാണ് നാളെ ഡൽഹിയിൽ നടക്കുന്നത്. വ്യാഴാഴ്ച രാത്രി 7.40-നാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിലിറങ്ങിയത്. ഇതുവരെയും വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ യാതൊരറിയിപ്പും പ്രഖ്യാപനങ്ങളോ ഒന്നും തന്ന ഉണ്ടായിട്ടില്ല. നാളെ രാവിലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി വാങ് യീ കൂടിക്കാഴ്ച നടത്തും.