ചെറുകിട വ്യപാരികൾക്ക് പിന്തുണ; പ്രാദേശിക വിപണി മെച്ചപ്പെടുത്താൻ വിവിധ പദ്ധതികൾ
ഉപഭോക്‌തൃ ആവശ്യങ്ങൾക്ക് വീടിനടുത്തുള്ള വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും ആശ്രയിക്കുന്ന രീതി നമ്മുക്ക് ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ശക്തിപ്പെട്ടതോടെ വ്യാപാരികൾക്ക് അത് വലിയ തിരിച്ചടിയുണ്ടാക്കി. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ ശക്തമായ കടന്നുവരവോടെ കുടുംബ സമേതമുള്ള പതിവ് ഷോപ്പിംഗ് രീതികൾ ആളുകൾ വേണ്ടന്നുവച്ചു. ഇതോടെ പ്രാദേശിക വ്യാപാരികളുടെ കച്ചവടം ദുരിതത്തിലായി. കഴിയുമ്പോഴെല്ലാം പ്രാദേശിക സമൂഹത്തെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണ്. വിൽപ്പന നടത്താനും ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കാനും പ്രാദേശിക വ്യാപരികളെ മിക്ക കോർപ്പറേറ്റ് ബിസിനസുകളും ആശ്രയിക്കാറുണ്ട്. അവർ സമ്പദ്‌വ്യവസ്ഥയ്ക്ക് മികച്ചവരാണ്. ചെറുകിട വ്യപാരികളെ പിന്തുണയ്‌ക്കുന്നതിലൂടെ കോർപ്പറേറ്റ് ബിസിനസുകളുടെ മാർക്കറ്റിംഗിന് ഉയർച്ചയുണ്ടാകുന്നു.