ചെലവ് താങ്ങുന്നില്ല; ശ്രീലങ്ക തെരുവ് വിളക്കുകൾ അണയ്ക്കുന്നു

0

തെരുവു വിളക്കുകൾ അണയ്ക്കാനൊരുങ്ങി ശ്രീലങ്ക. ചെലവ് ചുരുക്കുന്നതിന്റെയും വൈദ്യുതി ലാഭിക്കുന്നതിന്റെയും ഭാഗമായാണ് ശ്രീലങ്കയുടെ പുതിയ തീരുമാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് ദീർഘ നേരത്തേക്ക് പവർ കട്ട് ഏർപ്പെടുത്തിയിരുന്നു. ശ്രീലങ്ക ഡീസലിനും ക്ഷാമം നേരിടുകയാണ്. ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം സർക്കാരിന്റെ പക്കലില്ലാത്തതിനാലാണ് രാജ്യം ഇന്ധന ക്ഷാമവും നേരിടുന്നത്. വൈദ്യുതി ലാഭിക്കുന്നതിനായി രാജ്യത്തുടനീളമുള്ള തെരുവ് വിളക്കുകൾ അണയ്ക്കാൻ ഞങ്ങൾ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി പവിത്ര വണ്ണിയാരാച്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

You might also like