പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് ജഗൻമോഹൻ റെഡ്ഡി; 14 പേർ പുതുമുഖങ്ങൾ
ഹൈദരാബാദ്: ആന്ധ്രയിൽ രാജിവെച്ച മന്ത്രിസഭയ്‌ക്ക് പകരം ചുമതലയേൽക്കുന്ന മന്ത്രിമാരുടെ പട്ടിക വൈഎസ്ആർ പാർട്ടി അദ്ധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി പുറത്തുവിട്ടു. 11 പേർ പഴയ മന്ത്രിസഭയിലെ അംഗങ്ങളാണ്. 14 പേർ പുതുമുഖങ്ങളും. പട്ടിക അംഗീകാരത്തിനായി രാജ്ഭവനിലേക്കും അയച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11.31 നാണ് സെക്രട്ടറിയേറ്റിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. പെഡ്ഡിറെഡ്ഡി രാമചന്ദ്ര റെഡ്ഡി, ബോത്സ സത്യനാരായണ, ബുഗ്ഗാന രാജേന്ദ്രനാഥ് റെഡ്ഡി, പിനൈപ് വിശ്വരൂപ്, ശ്രീനിവാസ വേണുഗോപാല കൃഷ്ണ, ഗുമ്മനൂർ ജയറാം, സീധിരി അപ്പാല രാജു, അഡിമൂലപു സുരേഷ്, കെ നാരായണസ്വാമി, അംസാദ് ബാഷ, തനേതി വനീത എന്നിവരാണ് മന്ത്രിസഭയിലെ പഴയ മുഖങ്ങൾ