സൗദി അറേബ്യയില്‍ 110 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം
റിയാദ്: സൗദി അറേബ്യയില്‍ ബുധനാഴ്ച 110 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗബാധിതരില്‍ 263 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,52,188 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,38,011 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,062 ആയി.
രോഗബാധിതരില്‍ 5,115 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 66 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 11,422 ആര്‍.ടി – പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ – 24, റിയാദ് – 22, മദീന – 15, മക്ക – 14, തായിഫ് – 8, ദമ്മാം – 7, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.